ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സെന്റ് ഇഗ്നേഷസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ഗോകുൽ കൃഷ്ണയെ സ്കൂൾ മാനേജ്മെന്റ്,പിടിഎ, സ്റ്റാഫ് എന്നിവർ ചേർന്ന് ആദരിച്ചു. സ്കൂൾ മാനേജർ അഡ്വക്കേറ്റ് ജോർജ് വർഗീസ് അധ്യക്ഷ വഹിച്ച അനുമോദന സമ്മേളനം പിടിഎ പ്രസിഡന്റ് റഫീഖ് കെ എ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനം വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ശ്രീമതി ജയ സി എബ്രഹാം, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീമ പോൾ, പിടിഎ വൈസ് പ്രസിഡന്റ് ബിജു വർക്കി, ഹയർസെക്കൻഡറി ടീച്ചർമാരായ ശ്രീ വിനോദ് പി നായർ ,ശ്രീമതി സിജി ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ജിനി സൂസൻ കുര്യൻ നന്ദി അറിയിച്ചു
Leave a comment