
ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡ് മാമലപ്പറമ്പ് റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഒരു മാസമായി ഈ സ്ഥിതി തുടരുന്നു. ഇതു മൂലം മലേപ്പറമ്പ് ഭാഗത്തെ നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നില്ല. വാട്ടർ അതോറിറ്റിയിൽ ബന്ധപ്പെടുമ്പോൾ ജലജീവൻ മിഷനുമായി ബന്ധപ്പെടാൻ പറയുന്നു. ജലജീവൻ അധികാരികളെ വിളിക്കുമ്പോൾ വാട്ടർ അതോറിറ്റിയിൽ ബന്ധപ്പെടാൻ പറയുന്നു. കുടിവെള്ളമില്ലാതെ ജനം വലയുന്നത് അധികാരികൾക്ക് വിഷയമല്ലാതായി. അടിയന്തിര നടപടി വേണമെന്ന് ഗ്രാമപഞ്ചായത്തംഗം സലിം അലി ആവശ്യപ്പെട്ടു.