
ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു ശ്രദ്ധേയരായ പ്ലാപ്പിള്ളി റസിഡൻസ് അസോസിയേഷന് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഈ വർഷത്തെ മികച്ച ഗ്രൂപ്പ് കർഷകർക്കുള്ള അവാർഡ് ലഭിച്ചിരിക്കുന്നു. കഴിഞ്ഞ വിഷുക്കാലത്ത് 15 ടൺ വെള്ളരിക്കയും മറ്റ് പച്ചക്കറികളും ഉത്പാദിപ്പിച്ചതും, മുന്നൂറിൽ അധികം മഞ്ചേരി കുള്ളൻ ഇനത്തിലുള്ള വാഴത്തോട്ടം സജ്ജീകരിച്ചതിനും ആണ് അവാർഡ്.