
ആമ്പല്ലൂർ: നീണ്ട കാത്തിരിപ്പിനൊടുവിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് കാഞ്ഞിരമറ്റം അഗ്രോ മാർട്ടിൽ നാളെ 10 മണിക്ക് ബഹു ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിക്കും. യാത്രാസൗകര്യവും കൂടുതൽ സൗകര്യങ്ങളും പരിഗണിച്ചാണ് ഓഫീസ് മാറ്റുന്നത്. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ബഹു. മനോജ് കെ , മെമ്പർമാർ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനാൽ 2025 ഒക്ടോബർ 10 വെള്ളിയാഴ്ച ഓഫീസിൻ്റെ ഫ്രണ്ട് ഓഫീസ് പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ല അറിയിച്ചു.
പുതിയ കെട്ടിടത്തിൽ ഒക്ടോബർ 13 തിങ്കളാഴ്ച മുതൽ പഞ്ചായത്തിൻ്റെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും.