ആമ്പല്ലൂർ ജനത സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 19 ഇനി സോളാർ വെളിച്ചത്തിൽ

ആമ്പല്ലൂർ ജനത സർവ്വീസ് സഹകരണ ബാങ്കിന്റെ കാഞ്ഞിരമറ്റം ശാഖയിൽ സോളാർ പാനൽ സ്ഥാപിച്ചതിന്റെ സ്വിച്ച് ഓൺ കർമ്മം കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ശ്രീ . ടി എസ് ഷൺമുഖദാസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്v ശ്രീ. ടി കെ മോഹനൻ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ കെ. പത്മകുമാർ സ്വാഗതം പറഞ്ഞു. ബാങ്ക് സെക്രട്ടറി ശ്രീമതി പി.പി സീന നന്ദി അറിയിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷീല സത്യൻ,മീര ഷാജി,റജീന ഷാമൽ , ദിലീപ് ഇ.വി, ബിജു എം.എ , ബാങ്ക് ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കുചേർന്നു