
ആമ്പല്ലൂർ : ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിൽ അമ്പല്ലൂർ പഞ്ചായത്തിലെ 3 വാർഡിൽ മത്സരിക്കാൻ എസ് ഡി പി ഐ ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
അവകാശങ്ങൾഅർഹരിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന് എസ്ഡിപിഐ സാരഥികളെ വിജയിപ്പിക്കുക എന്നതാകും പാർട്ടിയുടെ തെരെഞ്ഞെടുപ്പ് മുദ്രാവാക്യം.
പഞ്ചായത്ത് പരിധിയിൽ വരുന്ന 1 ബ്ലോക്ക് ഡിവിഷനിലേക്കും മത്സരിക്കാൻ പാർട്ടി ജില്ല കമ്മറ്റിയുടെ അനുമതി തേടിയിരിക്കുന്നു….. മറ്റു സീറ്റുകളിൽ സമാനമനസ്കരുമായി സഹകരിക്കും…. തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് 20 അംഗ തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ ഷെമീർ ആമ്പല്ലൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഷാജികണിയാൻകുന്ന് മണ്ഡലം സെക്രട്ടറി റഫീഖ് മൂഴിയിൽകാഞ്ഞിരമറ്റം ബ്രാഞ്ച് അംഗം മണി ചേട്ടൻ അൻവർ മില്ലുങ്കൽ കബീർ മുടിലുംപള്ളയിൽ സുധീർ ചാലക്കപ്പാറസുബൈർ എം പി ചാലക്കപ്പാറ , ഷെഫീഖ് കൈതക്കാട്ട്, എന്നിവർ സംസാരിച്ചു…..