ആരോഗ്യം -ആനന്ദം – വൈബ് 4 വെൽനെസ്സ് പരിപാടിയുടെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രം കീച്ചേരി മെയിൻ സബ് സെൻററിൻ്റെ നേതൃത്വത്തിൽ സൈക്കിൾ റാലിയും, പ്രതിജ്ഞയും, യോഗ പരിപാടിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

 

ആരോഗ്യം -ആനന്ദം – വൈബ് 4 വെൽനെസ്സ് പരിപാടിയുടെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രം കീച്ചേരി മെയിൻ സബ് സെൻററിൻ്റെ നേതൃത്വത്തിൽ സൈക്കിൾ റാലിയും, പ്രതിജ്ഞയും, യോഗ പരിപാടിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും നേതൃത്വം കൊടുത്തു. വാർഡ് മെമ്പർമാരായ എം.എസ്സ്.ഹമീദ് കുട്ടി, എം.കെ.സുരേന്ദ്രൻ, സൈബാ താജുദ്ദീൻ, ലീലാ ഗോപാലൻ, ബിന്ദുസജീവ്, ശ്രീരാജ്, സഞ്ജു അജയൻ, ഹെൽത്ത് ഇൻസ്പെക്ടർ വിൻസി’ എം.വി., പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ ദീപകൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജുഷ എം.വി.ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് കൃഷ്ണേന്ദു, മീഡിയ ലെവൽ സർവീസ് പ്രൊവൈഡർ അപർണ്ണാ ലക്ഷ്മി എന്നിവർ സംബന്ധിച്ചു.