
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.രാജീവ് ഭവനിൽ ചേർന്ന അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആർ.ഹരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.എം.എസ്സ്.ഹമീദ് കുട്ടി, ബാബു പാറയിൽ, ടി.എൽ.നാരായണൻ, ടി.എ.ഗോപി, മോഹൻകുമാർ, തോമസ് മാത്തൂർ, ബിജു മലക്കാടൻ, സജി,പ്രകാശൻ കോനാട്ടുപറമ്പിൽ, കാസിം, ജയൻ എന്നിവർ സംബന്ധിച്ചു.പുഷ്പാർച്ചന, അനുസ്മരണം എന്നിവയും നടന്നു. സർദാർ പട്ടേൽ, ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിന പരിപാടികളും സംഘടിപ്പിച്ചു.