*ഇവിടം, നമ്മുക്കൊരിടം സ്നേഹക്കൂട്ടായ്മ* യുടെ ഔപചാരിക ഉദ്‌ഘാടനവും കുടുംബ സംഗമവും നടന്നു


 കുലയറ്റിക്കര കമ്മ്യൂണിറ്റി ഹാളിൽ എൻ സി വേണുവിന്റെ അധ്യക്ഷതയിൽ എറണാകുളം ജില്ലാപഞ്ചായത്ത് അംഗം . അനിത ടീച്ചർ ഇവിടം കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സന്തോഷ് ടി ടി, ഡോ. പി. എ കൃഷ്ണൻ, ഗോപാൽജി, മനോജ് സി എ, ജയന്തി റാവുരാജ്, ശശികുമാർ, ഡോ. വിപിൻ മോഹൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് പുരസ്‌കാര ജേതാവ് ഡോ. വിപിൻ മോഹൻ, നാടക- ടെലിവിഷൻ ആർട്ടിസ്റ്റ് രാജീവ് കരിപ്പാടം, നാടൻകലാ പ്രവർത്തക . രമ ബാബു, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു.