എഐവൈഎഫ് യുവസംഗമം

ആമ്പല്ലൂർ : ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യത്തിൽ എഐവൈഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന യുവ സംഗമം എഐവൈഎഫ് പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരമറ്റം മിലുങ്കൽ ജംഗ്ഷനിൽ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ എൻ സുഗതൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ സ്വതന്ത്ര സംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ്‌ ബിജോ പൗലോസ് അദ്ധ്യക്ഷത വഹിച്ചു.എഐടിയുസി ജില്ലാ സെക്രട്ടറി കെഎൻ ഗോപി, എം എം ജോർജ്, അഡ്വ. ബിമൽ ചന്ദ്രൻ, കെപി ഷാജഹാൻ, സുമയ്യ ഹസ്സൻ, പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത എൽദോസ്, അനന്ദു വേണുഗോപാൽ, അമൽ മാത്യു എന്നിവർ സംസാരിച്ചു.കാഞ്ഞിരമറ്റം പള്ളിയുടെ മുൻപിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് എഐവൈഎഫ് ഭാരവാഹികളായ പികെ രാജേഷ്, അഖിൽ പിആർ, ഷൈൻ പി എം, ബിബിൻ ജോർജ് എന്നിവർ നേതൃത്വം നൽകി