*എഡ്രാക്ക് ആമ്പല്ലൂർ മേഖല കുടുംബ സംഗമവും ആദരവ് സമർപ്പണവും നടത്തി*_________________________

*_ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ എഡ്രാക് ആമ്പല്ലൂർ മേഖല ഓണാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കുടുംബ സംഗമവും… ആദരവ് സമർപ്പണവും… കലാസംഗമവും… സാംസ്കാരിക സദസ്സും… നടത്തി._*
*ഒരു ദിവസം നീണ്ടുനിന്ന പരിപാടികൾ രാവിലെ മേഖല പ്രസിഡന്റ് കെ എ മുകുന്ദൻ പതാക ഉയർത്തി ആരംഭിച്ചു.* *തുടർന്ന് നടന്ന കലാ സംഗമം പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് _വയലാർ ശരത്ചന്ദ്രവർമ്മ_ ഉദ്ഘാടനം ചെയ്തു.*
*_വൈകിട്ട് നടന്ന സാംസ്കാരിക സദസ്സ് ബഹു.ജസ്റ്റിസ് വി കെ മോഹനൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് കെ എ മുകുന്ദൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി ആര്‍ ഗോവിന്ദൻ സ്വാഗതം ആശംസിച്ച സദസ്സിൽ വൈസ് പ്രസിഡന്റ് പ്രശാന്ത് പ്രഹ്ളാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു._*
*പിറവം എം എൽ എ അഡ്വ. അനുപ് ജേക്കബ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ്, എഡ്രാക്ക് ജില്ലാ പ്രസിഡന്റ് പി.രംഗദാസ പ്രഭു , ജില്ലാ പഞ്ചായത്ത് അംഗം എൽദോ ടോം പോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പദ്മാകരൻ പഞ്ചായത്ത് അംഗങ്ങളായ ബീനാമുകുന്ദൻ,എ പി സുഭാഷ്, പ്രകാശൻ മൂഴിക്കരോട്ട് എന്നിവർ പ്രസംഗിച്ചു. യോഗത്തിന് ട്രഷറർ റെജി സി ആർ നന്ദി രേഖപ്പെടുത്തി.*
*_ആമ്പല്ലൂർ മേഖലയിലെ റസിഡൻസ് അസോസിയേഷനുകൾ പഴയ സാരികൾ തുണിത്തരങ്ങൾ എന്നിവയിൽ നിന്ന് പ്ലാസ്റ്റിക്കിന് ബദലായി ഉപയോഗിക്കുന്ന ഷോപ്പിംഗ് സഞ്ചികൾ തയ്യാറാക്കി അംഗങ്ങൾക്ക് സൗജന്യമായി വിതരണം നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു._*
*മാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ ആമ്പല്ലൂർ പഞ്ചായത്തിനെ ഗ്രാമീണ പുരസ്കാരം നൽകി ആദരിച്ചു.* *ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഹരിത കർമ്മ സേനയെയും ആദരിക്കുകയും*
*2025 വർഷം അക്കാഡമിക് മികവു പുലർത്തിയ അസോസിയേഷനിലെ മുഴുവൻ വിദ്യാർത്ഥികളെയും പാരിതോഷികങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തു.*
*28 റസിഡൻസ് അസോസിയേഷനുകളിൽ നിന്ന് 128 കലാകാരന്മാർ 30-ൽ പരം കലാപരിപാടികൾ അവതരിപ്പിച്ചു.*
*_കലാപരിപാടികൾ അവതരിപ്പിച്ച എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി._*