എസ്ഡിപിഐ പിറവം മണ്ഡലം കമ്മിറ്റി അംബേദ്കർ സ്ക്വയർ സംഘടിപ്പിച്ചു

 

 

കാഞ്ഞിരമറ്റം: റിപബ്ലിക് ദിനത്തോടനുബന്ധിച്ച് എസ്ഡിപിഐ പിറവം മണ്ഡലം കമ്മിറ്റി കാഞ്ഞിരമറ്റം മില്ലുങ്കൽ ജങ്ഷനിൽ അംബേദ്കർ സ്ക്വയർ സംഘടിപ്പിച്ചു. ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് എന്ന പ്രമേയമുയർത്തി എസ്ഡിപിഐ രാജ്യമൊട്ടാകെ നടത്തുന്ന കാംപയിൻ്റെ ഭാഗമായാണ് പരിപാടി.

 

ഡോ. ബി ആർ അംബേദ്കർ രാജ്യത്തിന് സമർപ്പിച്ച മഹത്തായ സംഭാവനയാണ് നമ്മുടെ ഭരണഘടനയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റ് സുധീർ ഏലൂക്കര പറഞ്ഞു. ഈ ഭരണഘടന കാത്തുസൂക്ഷിക്കേണ്ടത് ഈ രാജ്യത്ത ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

 

സംഘപരിവാര നിയന്ത്രണത്തിലുള്ള ബിജെപി ഗവൺമെന്റ് ഈ ഭരണഘടനയെ ഇല്ലായ്മ ചെയ്യുവാൻ വേണ്ടിയിട്ടുള്ള കുൽസിതമായ ശ്രമങ്ങളാണ് പിന്നണിയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഭരണഘടന ഫാഷിസ്റ്റ് ശക്തികളുടെ അട്ടിമറിയിൽ തകരാതെ കാത്തുസൂക്ഷിക്കേണ്ടത് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഈ നാട്ടിലെ ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം കബീർ കോട്ടയിൽ അഭിവാദ്യ പ്രസംഗം നടത്തി. പിറവം മണ്ഡലം പ്രസിഡൻ്റ് ഷാജി കാഞ്ഞിരമറ്റം അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി അബ്ദുൽ റഫീഖ് സ്വാഗതവും ഷമീർ ആമ്പല്ലൂർ നന്ദിയും പറഞ്ഞു.