കളഞ്ഞ് കിട്ടിയ സ്വർണ്ണ മാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി സഹദേവൻ

I

പനങ്ങാട്: വഴിയിൽ നിന്ന് കളഞ്ഞ് കിട്ടിയ സ്വർണ്ണ മാല ഉടമയ്ക്ക് തിരികെ മാതൃകയായി സഹദേവൻ. കുമ്പളം സെന്റ് ജോസഫ് പള്ളിയിലെ കപ്പിയാരായി ജോലി ചെയ്തുവരുന്ന ഐക്യനാട്ടിൽ വീട്ടിൽ റാഫേൽ എന്ന വ്യക്തിയുടെ ഏകദേശം രണ്ടു പവനോളം തൂക്കം വരുന്ന സ്വർണ്ണമാല തിങ്കളാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ ജോലിക്ക് വരുന്നതിനിടെ നഷ്ടപ്പെടുകയായിരുന്നു. ഈ സമയം പള്ളിയുടെ മുൻവശം ബേക്കറിക്ക് സമീപത്ത് നിന്ന് കുമ്പളം സ്വദേശിയായ കണിശേരി വീട്ടിൽ സഹദേവൻ ലഭിക്കുകയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഒപ്പം എത്തി മാല പനങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തൊട്ടടുത്ത സമയം മാലയുടെ ഉടമസ്ഥനായ റാഫേൽ പൊലീസ് സ്റ്റേഷനിൽ എത്തുകയും പനങ്ങാട് സബ് ഇൻസ്‌പെക്ടർ സേതുവിന്റെ സാന്നിധ്യത്തിൽ കളഞ്ഞു കിട്ടിയ മാല ഉടമസ്ഥന് തിരിച്ചു നൽകുകയായിരുന്നു. സഹദേവൻ റിട്ട. കെഎസ്ഇബി ജീവനക്കാരും കൂടിയാണ്.