
ലോകത്തെ ഏറ്റവും മഹത്തും ബൃഹത്തുമായ ജനാധിപത്യ രാജ്യമായ ഭാരതം അതിൻ്റെ 79 -ആമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ, പതാക ഉയർത്തിക്കൊണ്ട് നമ്മുടെ റസിഡൻസ് അസോസിയേഷനും അതിൽ പങ്കാളിയായി.
സ്വാതന്ത്ര്യത്തിൻ്റെ സംശുദ്ധമായ വായു ശ്വസിക്കാൻ കഴിഞ്ഞതിൻ്റെ പിന്നിൽ പ്രവർത്തിച്ച ധീര ദേശാഭിമാനികളുടെ ത്യാഗോജ്ജ്വലമായ സമർപ്പണത്തെ അനുസ്മരിച്ചുകൊണ്ട് പ്രസിഡൻ്റ് ശ്രീ. അബ്ദുൾ കരീം സംസാരിച്ചു. മിഠായി വിതരണത്തിന് ശേഷം, പങ്കെടുത്ത എല്ലാവർക്കും ട്രഷറർ ശ്രീമതി സിന്ധു ഗോപി നന്ദിയറിയിചു