കൃഷി ഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

 

കാഞ്ഞിരമറ്റം:- സ്വതന്ത്ര കർഷക സംഘം പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആമ്പല്ലൂർ കൃഷിഭവനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കേന്ദ്ര-കേരള സർക്കാരുകളുടെ കർഷകവിരുദ്ധ നയങ്ങൾക്കും, നിലപാടുകൾക്കുമെതിരേയായിരുന്നു പ്രതിഷേധ ധർണ്ണ.

കാഞ്ഞിരമറ്റം ഡ്രീംസ് പോയൻ്റിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ അഗ്രോ മാർട്ടിലെ കൃഷിഭവനു മുന്നിൽ സമാപിച്ചു. സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി ആർട്ട്മെൻ ജലീൽ ധർണ്ണഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന കൗൺസിലർ കെ.എം. അബ്ദുൽ കരിം അധ്യക്ഷനായി. മുസ്‌ലിം ലീഗ് പിറവം മണ്ഡലം പ്രസിഡൻ്റ് എം.എം. ബഷീർ മദനി, സെക്രട്ടറി അനസ് ആമ്പല്ലൂർ, യൂത്ത് ലീഗ് പിറവംമണ്ഡലം പ്രസികെ.എ. അനസ്, കെ.എ. മജീദ്, അസീസ് ചാലക്കൽ, കെ.എ. നൗഷാദ്, പി.എസ്. മുഹമ്മദ് ഉക്കാഷ്, വൈക്കം സുബൈർ, പി.പി.ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു.