
*_മഹാത്മാഗാന്ധിയുടെ ഓർമ്മകളും ,ദർശനങ്ങളും എക്കാലവും പ്രചോദനമാണെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ എക്സ്. എം എൽ എ പറഞ്ഞു._*
*ഗാന്ധിജിയുടെ 78 മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെയും പിറവം ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ഞിരമറ്റം ജംങ്ങ്ഷനിൽ ‘ഹേ റാം’ എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.*
*ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിൻ്റെ മഹത്വം ലോകം തിരിച്ചറിയുന്നു എന്നതിൻ്റെ ഉദാഹരണമാണ് ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രതിമകൾ സ്ഥാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.*
*പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചർക്ക സമർപ്പണം കോൺഗ്രസ് നേതാവും ,മുൻ എം.എൽ.എയുമായ വി.ജെ പൗലോസ് നിർവ്വഹിച്ചു. ചർക്കയിൽ നൂൽ നൂൽക്കുന്ന ഗാന്ധിജിയുടെ ചിത്രം ഒരിന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം പ്രതിരോധത്തിൻ്റെ മഹത്തായ ബിംബമാണെന്ന് ചർക്ക സമർപ്പിച്ചു കൊണ്ട് വി.ജെ പൗലോസ് പറഞ്ഞു. ചർക്കയുടെ ചരിത്രവും ,ആത്മാവും നമ്മളറിയേണ്ടത് കാലത്തിൻ്റെ അനിവാര്യതയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.*
*_ജില്ലാ ചെയർമാൻ എം.എം ഷാജഹാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ചെയർമാൻ ഡോ: എം.സി ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ചെയർമാൻ പ്രശാന്ത് പ്രഹ്ളാദ് സ്വാഗതം പറഞ്ഞു…_*
*🇨🇮സംസ്ഥാന ഭാരവാഹികളായ എം.പി.ജോർജ് ,മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ, ഡിസിസി ജനറൽ സെക്രട്ടറി സി എ ഷാജി, സംസ്ഥാന കമ്മിറ്റി അംഗം ടി ആർ രാജു, ജില്ലാ വൈസ് ചെയർമാൻ കെ സി തോമസ്, കെ തങ്ങൾ കുഞ്ഞ്, ഒ.ഐ.സി.സി അയർലൻഡ് പ്രസിഡന്റ് എം എം ലിങ്ക് വിൻസ്റ്റർ, റോട്ടറി ഇന്റർനാഷണൽ ക്ലബ്ബ് മുൻ ഗവർണർ ഷാജു പീറ്റർ, പിറവം യുഡിഎഫ് ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം, മുളന്തുരുത്തി ബ്ലോക്ക് രക്ഷാധികാരി റെജി വീരമന, മുളന്തുരുത്തി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജെറിൻ ടി ഏലിയാസ്, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സാബു നരേക്കാട്ട്, കസ്തൂർബാ ഗാന്ധിദർശൻ വേദി ജില്ലാ ചെയർപേഴ്സൺ പുഷ്കല ഷണ്മുഖൻ, ജില്ല ജനറൽ സെക്രട്ടറി പി കൃഷ്ണ മോഹൻ, ജില്ലാ സെക്രട്ടറി ജെയിംസ് കുറ്റിക്കോട്ടയിൽ, ബിജു ജോസഫ്, നിജി ബിജു, സണ്ണി കണ്ണമ്മേലിൽ, സൈബു കുര്യാക്കോസ് എന്നിവർ സംസാരിച്ചു.*🇨🇮
_ഗാന്ധിയൻ ആശയങ്ങൾ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പരിപാടിയായ ഗാന്ധി സദസ്സുകളിൽ ചർക്ക പ്രദർശനങ്ങളിലൂടെ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് നിയോജക മണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ളാദ് അറിയിച്ചു._