കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ആമ്പല്ലൂർ മണ്ഡലം വാർഷിക സമ്മേളനവും കുടുംബ സംഗമവും

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ആമ്പല്ലൂർ മണ്ഡലം വാർഷിക സമ്മേളനവും കുടുംബസംഗമവും മുളന്തുരുത്തി ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് ആർ ഹരി ഉൽഘാടനം ചെയ്തു. കെ എസ് എസ് പി എ ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോർജ് പി അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് സി ആർ ദിലീപ്കുമാർ നവാഗതർക്ക് സ്വീകരണം നൽകി.പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ട ക്ഷാമശ്വാസ കുടിശ്ശിക തടഞ്ഞു വച്ചതിലും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് വികലമായി നടപ്പാക്കിയതിലും യോഗം പ്രതിഷേധിച്ചു. എൻ പി രാജീവ്, ടി കെ ജോസഫ്,ബാബു ജോർജ്, ബേബി തോമസ്,ജീവൽശ്രീ പി പിള്ള, സോമനാഥ പണിക്കർ രാമകൃഷ്ണപണിക്കർ,ടി കെ ഗോപാലകൃഷ്ണൻ, ടി ജെ ജോസഫ്, പി എസ് നിജാഫ്, , കെ എ നദീറ, സി ആർ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ആമ്പല്ലൂർ വില്ലേജ് ഓഫീസ് മില്ലുങ്കൽ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിക്കണമെന്നുംവർഷങ്ങളായി പണി പൂർത്തിയായി കിടക്കുന്ന കീച്ചേരി, കുലയറ്റിക്കര വില്ലേജ് ഓഫീസുകൾ പ്രവർത്തന ക്ഷമമാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയവും ട്രെഷറിയിൽ സർവീസ് പെൻഷൻകാർക്ക് സഹായകമാകും വിധം ഹെല്പ് ഡസ്ക് തുടങ്ങണം എന്നപ്രമേയവും സലാം കാടാപുറം അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.തു ടർന്ന് അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും തിരുവാതിര, നൃത്തം, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.