*
അരയൻകാവ് : കോട്ടയം- എറണാകുളം സംസ്ഥാനപാതയിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സ്വകാര്യ കമ്പനിയുടെ ഒപ്റ്റിക്കൽ ഫൈബർ വലിക്കുന്നതിന് വേണ്ടി കുഴികൾ കുഴിച്ച സ്ഥലങ്ങളിൽ അപകടങ്ങൾ പതിവാകുന്നു . മഴക്കാലങ്ങളിൽ നിർത്തിവയ്ക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. തിരക്കേറിയ പിഡബ്ല്യുഡി റോഡുകളിൽ കുഴികൾ കുഴിക്കുകയും കൃത്യമായി മൂടുകയും ചെയ്യാത്തത് മൂലം ഇരുചക്ര വാഹന യാത്രകരും മുച്ചക്ര വാഹന യാത്രികരും അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. കാലവർഷവും കൂടി എത്തിയതോടെ അപകടത്തിന്റെ തോത് വർദ്ധിക്കുകയാണ് ഉണ്ടായിട്ടുള്ളത്. അധികൃതരെ വിവരമറിയിച്ചപ്പോൾ ഈ പ്രവർത്തി നിർത്തിവയ്ക്കാൻ ആണ് നിർദ്ദേശം നൽകിയതെന്നും എന്നാൽ ഒപ്ടിക്കൽ ഫൈബർ വലിക്കുന്ന കമ്പനി ഇതൊന്നും കൈക്കൊള്ളാതെ അനധികൃതമായി കുഴികൾ എടുത്തു വലിക്കുകയാണ് ചെയ്യുന്നതെന്നാണ് പറയുന്നത്. രാത്രികാലങ്ങളിൽ മാത്രം നടന്ന് കൊണ്ടിരുന്ന പ്രവർത്തി ഇപ്പോൾ പകൽ സമയത്തും നടന്നുകൊണ്ടിരിക്കുന്നു. തിരക്കേറിയ സംസ്ഥാനപാതയിൽ വലിയ അപകടം ക്ഷണിച്ചു വയ്ക്കാവുന്ന ഈ പ്രവർത്തി നിർത്തിവയ്ക്കുവാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.