ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ആമ്പല്ലൂർ ആയുർവേദ ഹോസ്പിറ്റലിൽ തുണികൊണ്ടുള്ള പ്ലാസ്റ്റിക് സംഭരണികൾ സ്ഥാപിച്ചു, സെൻ്റ് ഇഗ്നേഷ്യസ് ഹൈ സ്കൂൾ വിദ്യാർത്ഥികൾ.
കാഞ്ഞിരമറ്റം : ഗാന്ധിയുടെ ജന്മദിനം അനുസ്മരിച്ച് സെൻ്റ് ഇഗ്നേഷ്യസ് സോഷ്യൽ സയൻസ് ക്ലബ്ബ്, സീഡ് ക്ലബ് വിദ്യാർത്ഥികൾ ചേർന്ന് ആമ്പല്ലൂർ ആയുർവേദ ഹോസ്പിറ്റലിൽ തുണികൊണ്ടുള്ള പ്ലാസ്റ്റിക് സംഭരണി സ്ഥാപിച്ചു. ഗാന്ധിയൻ ചിന്തകൾ ആലേഖനം ചെയ്ത സംഭരണികൾ ആണ് വിദ്യാർത്ഥികൾ സ്ഥാപിച്ചത് .”ദൈവ ഭക്തിയുടെ അടുത്താണ് ശുചിത്വം” എന്ന ഗാന്ധിയൻ തത്വം അന്വർത്ഥമാക്കികൊണ്ട് പ്രസ്തുത പരിപാടി വിദ്യാർത്ഥികൾ ഹോസ്പിറ്റലിൽ നടപ്പിലാക്കിയത്. എച്ച് എം പ്രീമ എം പോൾ , പി ടി എ പ്രസിഡൻ്റ് റഫീഖ് കെ എ, ആയുർവേദ ഡോക്ടർ സന്ധ്യമോൾ, എന്നിവർ സംസാരിച്ചു. അധ്യാപകരായ കവിത ഗോപിനാഥ്, ബിജു കെ ഒ, ബിനു കെ കെ, അനൂജ അനിൽകുമാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.