ചാലക്കപ്പാറ പുഞ്ചപ്പാടം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സെപ്തം 22 ന് നടക്കുന്ന ഓണാഘോഷം
“ശ്രാവണ സന്ധ്യ ” യുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.നാസർ പാഥ് വേലിൽ (ചെയർമാൻ) പ്രശാന്ത് കുമാർ കെ.പി. (കൺവീനർ) എന്നിവരാണ് ഭാരവാഹികൾ പബ്ലിസിറ്റിയുടെ ഭാഗമായുള്ള നോട്ടീസ് പ്രകാശനം സാഹിത്യകാരി
സിമി പെരുമ്പിള്ളി നിർവഹിച്ചു.. പ്രസിഡന്റ് . നാസർ പാഴുവേലിയുടെ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി. പ്രശാന്ത് കുമാർ . മോഹൻ കത്തല. ടി. കെ. ബിജു, രമാവിജയൻ ., സത്യപാലൻ , മോഹൻ കുമാർ , സന്തോഷ് കലൂർ തുടങ്ങിയവർ സംസാരിച്ചു. വള്ളത്തോൾ നാരായണമേനോൻ പുരസ്കാര ജേതാവ് സിമി പെരുമ്പിള്ളിക്ക് പുഞ്ചപ്പാടത്തിന്റെ ആദരവ് അമ്മിണിയമ്മ കൈമാറി.