ചിങ്ങം 1 കർഷക ദിനാചരണം
പെരുമ്പളം കൃഷിഭവനിൽ കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു
പെരുമ്പളം.ചിങ്ങം 1 കർഷക ദിനാചരണത്തിൻ്റെ ഭാഗമായി
പെരുമ്പളം കൃഷിഭവനിൽ LP UP ഹൈസ്കൂൾ ഹയർ സെക്കൻ്ററി കുട്ടികളുടെ ചിത്രരചന , വിത്തും തൈകളും തിരിച്ചറിയൽ, കാർഷിക ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു
മത്സരങ്ങൾ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ വി.വി. ആശ ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുജി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ശോഭന ടീച്ചർ, ഗ്രാമ പഞ്ചായത്തംഗം ഉമേഷ്, കൃഷി ഓഫീസർ വർഷ ബാബു, കൃഷി അസിസ്റ്റൻ്റ് സുനിൽ കെ എം എന്നിവർ സംസാരിച്ചു. രണ്ടാം വാർഡ് മെമ്പർ ജെബീഷ് സ്വാഗതവും നാലാം വാർഡ് മെമ്പർ ഷൈലജ ശശികുമാർ നന്ദിയും പറഞ്ഞു
സ്കൂൾ പ്രിൻസിപ്പാൾ സന്തോഷ് സാഗർ, ഹൈസ്കൂൾ അധ്യാപകരായ അദ്ധ്യാപകരായ രേഖ ( HM in Charge), ബിജു .പി.പി. സ്റ്റാഫ് സെക്രട്ടറി, ജയലക്ഷ്മി, മുസ്ഫിറ, ബീന , മഹേഷ്, അനിത, ഗായത്രി, ഷജിത,രാജേശ്വരി, സുജ, അദ്ധ്യാപക വിദ്യാർത്ഥികളായ പ്രവീണ, കൃപ, മഹേശ്വരി എന്നിവരും കാർഷിക വികസന സമിതി അംഗങ്ങളും കർഷകരും രക്ഷിതാക്കളും സംബന്ധിച്ചു. കർഷക ദിനാചരണം ആഗസ്റ്റ് 17 ന് രാവിലെ അരൂർ MLA ദലീമ ജോജോ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.വി. ആശ അധ്യക്ഷയാകും. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: വി.ആർ രജിത, ജില്ലാപഞ്ചായത്തംഗം ബിനിത പ്രമോദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ മായ ഗോപാലകൃഷ്ണൻ, സുനിത ആനി മാത്യു, പാണാവളളി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ജി.വി. റെജി, മറ്റു ജന പ്രതിനിധികളും മറ്റും പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലായി 12 മികച്ച കർഷകരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.