ജൻസുരക്ഷാ മെഗാ ക്യാമ്പിന്റെ   ഉത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഷാജി മാധവൻ നിർവഹിച്ചു


 

*മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും *ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ SBI *യൂണിയൻ ബാങ്ക്, കാനറാ ബാങ്ക് ,കേരളാ ബാങ്ക്*

*മുളന്തുരുത്തി സാമ്പത്തിക സാക്ഷരതാസെന്റർ എന്നിവയുടെ *ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച *ജൻസുരക്ഷാ മെഗാ ക്യാമ്പിന്റെ* *ഉത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ *ഷാജി മാധവൻ* *നിർവഹിച്ചു. *യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ *ബിജു തോമസ്* *അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ *ബിന്ദുസജീവ്* *സ്വാഗതം ആശംസിച്ചു. *ബാങ്കുകൾ വഴി നടപ്പാക്കുന്ന ഇൻഷുറൻസ്, പെൻഷൻ എന്നിവക്ക് വേണ്ടിയുള്ള പ്രത്യേക കൗണ്ടറുകൾ, *കൂടാതെ തപാൽ വകുപ്പിന്റെ ആധാർ സേവനങ്ങൾ, *70 വയസ്സ് കഴിഞ്ഞവർക്കുള്ള ആയുഷ്മാൻ ഭാരത് രജിസ്ട്രേഷൻ, *മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള NFDP സൗജന്യ രജിസ്ട്രേഷൻ, *കർഷകർക്കുള്ള വിള ഇൻഷുറൻസ്,സാമൂഹ്യ സുരക്ഷ പദ്ധതികൾ എന്നിവക്കായി പ്രത്യേക കൗണ്ടറുകളും ഉണ്ടായിരുന്നു. *ലീഡ് ഡിസ്ട്രിക്ട് ബാങ്ക് മാനേജർ അജിലേഷ്.സി മുഖ്യ പ്രഭാഷണം നടത്തി. *പോസ്റ്റ്‌ ഓഫീസ് വഴി നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളെകുറിച്ച് CSC പ്രതിനിധി പ്രദീപ്‌ വിശദീകരിച്ചു . *മുളന്തുരുത്തി സാമ്പത്തിക സാക്ഷരതാ സെന്റർ FLC *അഡ്വ: സുരേന്ദ്രൻ കക്കാട് നന്ദി രേഖപ്പെടുത്തി.യൂണിയൻ ബാങ്ക് റീജിയണൽ ഓഫീസ് FI നോഡൽ ഓഫീസർ *ജിജു മാത്യു , SBI മാനേജർ ജോൺതോമസ്,FLC മാരായ സുദർശൻ,കെ കെ രവി എന്നിവർ ബാങ്കുകൾ വഴി നടപ്പാക്കി വരുന്ന സാമൂഹ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ *ജെയ്നി രാജു ,*ആസൂത്രണ സമിതി ഉപാധ്യക്ഷൻ *കെ. എസ്.രാധാകൃഷ്ണൻ*ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം ബീനാ മുകുന്ദൻ* *കാനറാ ബാങ്ക് സീനിയർ മാനേജർ ഉദയ്നായക്*

*POSP ലൈസൻസി* *സന്തോഷ്‌കുമാർ വി. വി* *എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു*