ടോക് ഇച്ച് എൻജിനീയറിങ് കോളേജിലെ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടതിൽ പ്രതിഷേധിച്ച് മുളന്തുരുത്തി യിലെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ കോളേജിലേക്ക് പ്രതിഷേധ റാലയും ധർണയും സംഘടിപ്പിച്ചു

 

മുളന്തുരുത്തിയിൽ സ്കൂൾ ബസ് ഇടിച്ച് കൃഷിഭവൻ ജീവനക്കാരൻ ശ്രീ ജോർജ് മരണപ്പെട്ട സംഭവത്തിൽ എൻജിനീയറിങ് കോളേജിനെതിരെ, അമിതമായ വേഗതയിൽ ഓടിക്കുന്ന ബസ്സുകൾക്കെതിരെ, മാനേജ്മെന്റിന്റെ നിരുത്തരവാദിത്യപരമായ നടപടികൾക്കെതിരെ, മുളന്തുരുത്തിയിലെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച, പ്രതിഷേധ റാലിയിലും, ധർണ്ണയിലും പങ്കെടുത്ത മുളന്തുരുത്തിയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക സംഘടനകളിലെ നേതാക്കൾ, പ്രതിനിധികൾ, വ്യക്തികൾ, പങ്കെടുത്തു. അപകടത്തിനുശേഷം പോലീസ് സ്റ്റേഷനിലേക്ക് മാറ്റേണ്ട എൻജിനീയറിങ് കോളേജിലെ അപകടത്തിൽപ്പെട്ട ബസ് അപകടത്തിനുശേഷം കോളേജിലേക്ക് മാറ്റിയത് പോലീസ് – മാനേജ്മെന്റ് ഒത്താശയുടെ പ്രതിഫലനമാണെന്ന് കൂട്ടായ്മ ആരോപിച്ചു. കോളേജിലെ ബസുകളുടെ അമിത വേഗത കുറക്കാൻ വേണ്ട നടപടികൾ പോലീസും മോട്ടോർ വാഹനവകുപ്പും എടുക്കണമെന്നും ഇനി ഇതുപോലെ ഒരു കുടുംബം അനാഥരാകരുതെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.