തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികമാണ് 2025 ജൂലൈ 20 ന്

ബഹുമാന്യരെ….

തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികമാണ് 2025 ജൂലൈ 20 ന് നടക്കുന്നത്. കൊറോണ എന്ന മഹാമാരിക്കു മുമ്പിൽ മനുഷ്യവംശമായ വിറങ്ങലിച്ചു പോയ കഴിഞ്ഞ കാലത്താണ് ദുർബലരായ സഹജീവികളെ ചേർത്തു നിർത്തുന്നതിനു വേണ്ടി തലയാഴം പഞ്ചായത്ത് പരിധിയിലെ ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ ചേർന്നാണ് തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചത്. നമുക്കുചുറ്റും ചെറുതും വലുതുമായ നിരവധി ചാരിറ്റി സംഘടനകൾ ഇവിടെ ഉണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി സ്വന്തം അധ്വാനത്തിൽ നിന്നും ഒരു തുക ശേഖരിച്ച് ചുറ്റുമുള്ള പാവപ്പെട്ട മനുഷ്യർക്ക് ആശ്വാസമായി എത്തിക്കുക എന്ന പ്രവർത്തനമായാണ് തണൽ സംഘടന നടത്തിവരുന്നത്. അംഗങ്ങളല്ലാത്തവരുടെ കൈയ്യിൽ നിന്ന് യാതൊരു പിരിയും സൊസൈറ്റി സ്വീകരിക്കില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. 30 പേരിൽ തുടങ്ങിയ ഈ കൂട്ടായ്മയിൽ ഇപ്പോൾ 173 അംഗങ്ങൾ ആണുള്ളത്. നാളിതുവരെയുള്ള നമ്മുടെ സംഘടന മാർച്ച് മാസം വരെ 168 കുടുംബങ്ങൾക്കായി 1784200 രൂപ ചികിത്സാ സഹായമായി സൊസൈറ്റി തലയാഴം പഞ്ചായത്ത് പരിധിയിൽ വിതരണം ചെയ്തു കഴിഞ്ഞു.കൂടാതെ

നിർധനരായ കുട്ടികൾക്ക് പഠനസഹായമായി എല്ലാ വർഷവും മുടങ്ങാതെ 18,000 രൂപയും,

മാരംവീട്ടിലുള്ള ഹെൽത്ത് സെന്ററിന് ഒരു വാട്ടർ പ്യൂരിഫയറും നൽകി.

കഴിഞ്ഞ വർഷം SSLC, Plus 2, പരീക്ഷയിൽ മികവുപുലർത്തിയ തണലംഗങ്ങളുടെ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനവും നൽകിയിരുന്നു. സഹായ വിതരണം നൽകുന്നവരുടെ ഫോട്ടോയെടുക്കുന്ന രീതിയും സൊസൈറ്റി പിന്തുടരുന്നില്ല.വർദ്ധിച്ചു വരുന്ന ജീവിത ചിലവിൽ പ്രയാസമനുഭവിക്കുമ്പോഴും തങ്ങളുടെ കടമ മറക്കാതെ കൃത്യമായി മാസം വരി നൽകുന്ന തണലിന്റെ 175 അംഗങ്ങളാണ് ഈ സംഘടനയുടെ നട്ടെല്ല്.

പൊതുസമൂഹത്തിന്റെ ആകെ അംഗീകാരം കിട്ടിയ ഈ സംഘടനയിൽ അംഗമാവുക എന്നത് നമുക്ക് അഭിമാനകരമാണ്. പുതുതായി ഗവൺമെന്റ് ജോലിയിൽ പ്രവേശിക്കുന്നവരും തണലിൽ അംഗങ്ങളാകുവാൻ ആഗ്രഹം അറിയിച്ചിട്ടുണ്ട്. കൂടുതൽ പേരെ ഇതിൽ അംഗങ്ങൾ ആക്കികൊണ്ട് തലയാഴത്തിനാകെ തണലാകുവാനുള്ള പരിശ്രമത്തിലാണ് സൊസൈറ്റി. തലയാഴത്തിനൊരു തണൽ ചാരിറ്റബി സൊസൈറ്റി

Reg. No. KTM/TC/192/2020

പ്രസിഡൻ്റ്

സെക്രട്ടറി

*9605466428*