ആശാ വർക്കറുമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്നത് ഉൾപ്പടെയുള്ള വിവിധ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സെക്രട്ടറിയേറ്റ് മുൻപിൽ നടത്തുന്ന സമരത്തിൽ പിറവം എം എൽ എ അനൂപ് ജേക്കബ് അഭിസംബോധന ചെയ്തു സംസാരിച്ചു . തികച്ചും ന്യായമായ ആവശ്യങ്ങളാണ് ആശാവർക്കർമാർ മുൻപോട്ട് വച്ചിരിക്കുന്നതെന്നും കേരള സർക്കാർ എത്രയും വേഗം ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചു നൽകികൊണ്ടുള്ള തീരുമാനം എടുക്കണം എന്ന് എം എൽ എ ആവശ്യപ്പെട്ടു