ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് DKLM കാഞ്ഞിരമറ്റം മേഖല സംഘടിപ്പിച്ച പരിപാടിയിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കണയന്നൂർ താലൂക്ക് ജനറൽ സെക്രട്ടറി കെഎം അബ്ദുൽ റഷീദ് മൗലവി MFBയുടെ ദുആക്കും ഉൽബോധനത്തിനും ശേഷം കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുസ്സലാം സാഹിബ് പതാക ഉയർത്തി. ജമാഅത്ത് ജനറൽ സെക്രട്ടറി ശിഹാബ് കോട്ടയിൽ, ജാബിർ ഫൈസി, അബ്ദുല്ലത്തീഫ് ദാരിമി, സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായ അസീസ് കൊച്ചുകിഴക്കേതിൽ ,സൂപ്പികളത്തിപ്പടി എന്നിവർ ആശംസകൾ അർപ്പിച്ചു. ഹാഫിസ് അബ്ദുൽ അസീസ് മൗലവി ഹുസൈൻ ദാരിമി മുതഅല്ലിമീങ്ങൾ മദ്രസാ വിദ്യാർത്ഥികൾ മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു.