
ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി പഞ്ചായത്ത് തല ഉദ്ഘാടനം മലേപ്പള്ളി ഗവ. എൽ പി സ്കൂളിൽ വെച്ച് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ. രഞ്ജിത് നിർവഹിച്ചു. സ്കൂൾ HM ശ്രീമതി ജയ അധ്യക്ഷതയിൽ PHNS ദീപ കൃഷ്ണൻ വിര ഗുളിക കഴിക്കേണ്ടതിന്റെ പ്രാധ്യനത്തെ പറ്റി ബോധവത്കരണം നൽകി, തുടർന്ന് തദവസരത്തിൽ വൈസ് പ്രസിഡന്റ്, ശ്രീമതി. ഷീല സത്യൻ, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ലീല ഗോപാലൻ, വാർഡ് മെമ്പർ മാരായ ശ്രീ. സലിം അലി, ശ്രീ. സുരേന്ദ്രൻ, ശ്രീമതി. ഷെഹന അൽത്താഫ്, ശ്രീമതി. സഞ്ജു അജയൻ, ശ്രീമതി. സൈബ താജുദിൻ,PTA പ്രസിഡന്റ് അൻസാരി എന്നിവർ ആശംസ അർപ്പിച്ചു. CHC കീച്ചേരി ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് ശ്രീമതി വിൻസി M V നന്ദി പറഞ്ഞു.JHI ബൈജു രവീന്ദ്രൻ, JPHN ഉണ്ണിമായ ടി കെ, MLSP സുധീന അബ്ദുൾകാദർ, RBSK അതുല്യ സോമൻ,സ്കൂൾ ടീച്ചേർസ്, ആശ സാജിത ജബ്ബാർ എന്നിവരും പങ്കെടുത്തു.