കോതമംഗലം : സൗത്ത് പിടവൂർ ദാറുൽ ഉലൂം സെക്കണ്ടറി മദ്റസയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.
പ്രസിഡന്റ് സി എം അൻസാരി ചുള്ളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മസ്ജിദുന്നൂർ ഇമാം നജീബുദ്ദീൻ വഹബി ഉദ്ഘാടനം ചെയ്തു. നജീം ബാഖവി പരിസ്ഥിതി ദിന സന്ദേശം നടത്തി.വീടുകളിൽ നിന്ന് സമാഹരിച്ച വൃക്ഷ തൈകൾ ചടങ്ങിൽ വിതരണം ചെയ്തു. ഫിറോസ് ദാറാനി, അനസ് കുന്നശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.
മുർശിദുത്വലബാ സമാജം സെക്രട്ടറി ഫർഹാൻ ദിലീപ് സ്വാഗതവും നിഹാൽ യൂനുസ് നന്ദിയും പറഞ്ഞു.