‏പുഞ്ചപ്പാടം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സൗഹൃദ ക്യാരി ബാഗുകളുടെ വിതരണവും പുസ്തക കൂട്ട് – വായനാ ക്ലബ്ബിന്റെ ഉത്ഘാടനവും നടത്തി.

അസോസിയേഷൻ പ്രസിഡന്റ് ശ്രീ. നാസർ പാഴുവേലി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി അനിത ടീച്ചർ ഉത്ഘാടനം നിർവ്വഹിച്ചു. പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും , മാറി ചിന്തിക്കുവാൻ സമൂഹത്തെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായി അസോസിയേഷൻ നിർമ്മിച്ച പരിസ്ഥിതി സൗഹ്യദ ക്യാരി ബാഗുകളുടെ വിതരണം വാർഡ് മെമ്പർ ശ്രീമതി സുനിത സണ്ണി  നിർവ്വഹിച്ചു. പുസ്തക വായനയുടെ ലോകത്തേക്ക് കുട്ടികളെയും , മുതിർന്നവരെയും ചേർത്ത് നിർത്തി പുസ്തക കൂട്ട് എന്ന വായനാ ക്ലബ്ബിന്റെ ഉത്ഘാടനം ശ്രീ. ഉല്ലാസ് ജി. (പ്രിൻസിപ്പാൾ ഗവ. ഹയർ സെക്കന്ററി സ്കൂൾ  മുളന്തുരുത്തി ) നിർവഹിച്ചു. കീച്ചേരി ഗ്രാമീണ വായനശാല സെക്രട്ടറി ശ്രീ. പി. എൽ. മോഹനൻ , ശ്രീ. സിജിമോൻ സി.കെ. (പ്രസിഡന്റ് കീച്ചേരി ഗ്രാമീണ വായനശാല ) പ്രശാന്ത് കുമാർ കെ.പി. റെജി സി.ആർ. ടി.എൻ. മോഹനൻ ,മോഹൻ കുമാർ  കെ.ജി. തുടങ്ങിയവർ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ക്യാരി ബാഗുകളും , പുസ്തകങ്ങളും വിതരണം ചെയ്തു.