പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി

ആരോഗ്യ മേഖലയിലെ തകർച്ചയ്ക്കും, കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നു വീണ് ബിന്ദു എന്ന വീട്ടമ്മയുടെ മരണത്തിന് കാരണക്കാരിയുമായ ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  കാഞ്ഞിരമറ്റം പള്ളിമുക്കിൽ നിന്ന്ചാലക്കപ്പാറ വരെ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധ പരിപാടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ ജോസഫ്, ബ്ലോക്ക് ഭാരവാഹികളായ കെ.എസ്.രാധാകൃഷ്ണൻ , സലിം അലി, സാജൻ ഇടമ്പാടം, വൈക്കം നസീർ, റജി വീര മന, പി.എസ്.പ്രകാശൻ, അനു വർഗീസ്, സൈബാ താജുദ്ദീൻ, മോഹിനി രവി, രാഖി വിനു, ജെസി ജോയി. എന്നിവർ സംബന്ധിച്ചു