ബഡ്സ് സ്കൂൾ പത്താം വാർഷികം ആഘോഷിച്ചു

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള ബഡ്സ് സ്കൂളിൻ്റെ പത്താം വാർഷികം കൊണ്ടാടി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജ യശ്രീ പത്മാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബിനു പുത്തേത്ത് മ്യാലിൽ, ജലജ മണിയപ്പൻ, എം.എം.ബഷീർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അസീന ഷാമൽ, സുനിത സണ്ണി, ജെസി ജോയി, ജയന്തി റാവു. ബ്ലോക്ക് പഞ്ചായത്തംഗം. ജലജ മോഹനൻ എന്നിവർ സംസാരിച്ചു. തുടർന്ന് പൂത്തോട്ട ഗ്രാമഫോൺ അവതരിപ്പിച്ച കരോക്കേ ഗാനമേള, സമ്മാനദാനം എന്നിവയും നടന്നു.