ബി ഐ എസ്സ് റെയ്ഡ് നടത്തിയ കളമശേരിയിലെ ആമസോൺ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് നടത്തികേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്

 

 

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ,വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിൻ്റെ പേരിൽ ബി ഐ എസ്സ് റെയ്ഡ് നടത്തിയ കളമശേരിയിലെ ആമസോൺ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് നടത്തി…കളമശേരി പ്രീമിയർ കവലയിൽ നിന്നാരംഭിച്ച പ്രകടനത്തിന് ജില്ലാ നേതാക്കൾ നേതൃത്വം നൽകി…

തുടർന്ന് നടന്ന പ്രതിഷേധസമരം kvves എറണാകുളം ജില്ലാ വർക്കിങ് പ്രസിഡന്റ് ജിമ്മി ചകൃത്ത് ഉൽഘാടനം ചെയ്തു…യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ kvves ജില്ലാ സെക്രട്ടറി ഷാജഹാൻ അബ്ദുൽഖാദർ മുഖ്യപ്രഭാഷണം നടത്തി..

ജനറൽ സെക്രട്ടറി വിനോദ് ബേബി സ്വാഗതം ആശംസിച്ചു..

തുടർന്ന് കളമശേരി നിയോജകമണ്ഡലം പ്രസിഡന്റ് ഏലൂർ ഗോപിനാഥ്,

നേതാക്കളായ രമേശ് കുമാർ, റോയി തേവര,

മഹേഷ് പട്ടേൽ, അബ്ദുൽ ഷുക്കൂർ, വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി

ശ്രീമതി സീനാ സജീവ്, അബ്ദുൽഷിഹാർ, ശ്രീനാഥ് മംഗലത്ത്, ബഷീർ കാക്കനാട്, റോജി എം, അനിൽ തോമസ്, സുശീൽ കോത്താരി, രാഹുൽ തൃപ്പൂണിത്തുറ, ടെൻസൻ തേവര, ബിബിൻ ജോസഫ്, ദീപു ജോസഫ്, ശ്രീമതി സീനാ റാഫേൽ, ബിന്ദു കങ്ങരപടി, ബിനു തേവര,

അൻസാരി ചേരാനല്ലൂർ, സെൽവരാജ്, ടി.എസ്. ത്വൽഹത്ത്, ഷിബു.സി.ജോൺ തുടങ്ങിയവർ സംസാരിച്ചു.

യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ടും, വിടാക്കുഴ ജനറൽ സെക്രട്ടറിയുമായ കെ.സി.മുരളീധരൻ നന്ദി രേഖപ്പെടുത്തി…