ആമ്പല്ലൂർ മണ്ഡലം പതിനാലാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്മാ ഗാന്ധികുടുംബ സംഗമം ചാലക്കപ്പാറ കളത്തിപ്പടി ഹൗസിൽ ചേർന്നു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുനീല സിബി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ രാജൻ. പാണാറ്റിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി മുഖ്യ പ്രഭാഷണവും വിദ്യാഭ്യാസ അവാർഡുദാനവും മുതിർന്ന പ്രവർത്തകരെ ആദരിക്കലും നടത്തി. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജലജ മണിയപ്പൻ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ സൈബാ താജുദ്ദീൻ, ലീലാ ഗോപാലൻ, അനിത സജി, അനു വർഗീസ്,കോൺഗ്രസ് ഭാരവാഹികളായ സലിം അലി, വൈക്കം നസീർ, സാജൻ ഇടമ്പാടം, പി.സി.മോഹനൻ,സുജാബ് കോട്ടയിൽ എന്നിവർ സംസാരിച്ചു.