മാലിന്യ മുക്ത നവകേരളം സംസ്ഥാന അവാർഡ് ഒന്നാം സ്ഥാനം നേടി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്

 

 

എറണാകുളം ജില്ലയിൽ ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിന് ഇത്തവണത്തെ മാലിന്യ മുക്ത പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥ മാക്കി. പഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിൽ മാലിന്യമുക്ത മാക്കുന്നതിന് പ്രത്യേക കർമ്മമ പദ്ധതികൾ  ചെയ്ത പ്രവർത്തനത്തിനാണ് സംസ്ഥാനത്തിന്റെ ഈ ബഹുമതി ലഭിച്ചത് . 16 വാർഡുകളും രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനും ചേർന്നതാണ് ആമ്പല്ലൂർ പഞ്ചായത്തിൽ. എറണാകുളം ജില്ലയിൽ ഒന്നാം സ്ഥാനം ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിനായിരുന്നു. ആമ്പല്ലൂർ പഞ്ചായത്തിലെ ജനങ്ങളുടെ മാലിന്യ സംസ്കരണത്തിന്റെ കാര്യക്ഷമ തയാണ് ഈ അവാർഡിലേക്ക് എത്തിച്ചത്. കൂടാതെ വാർഡ് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ ഇവരുടെ മികച്ച രീതിയിലുള്ള പ്രവർത്തനം ഈ അവാർഡിന് അർഹമാക്കിയത് . വർഷംതോറും പെണ്ണ് കണക്കിന് പ്ലാസ്റ്റിക്കുകളാണ് ഹരിദ  കർമ്മ  സേന  ശേഖരിച്ച്  വിൽക്കുന്നത്.

 

അഭിനന്ദനങ്ങൾ…..