കാഞ്ഞിരമറ്റം: മുസ്ലിം ലീഗ് പിറവം നിയോജക മണ്ഡലം കൺവെൻഷൻ നടത്തി. ചാലക്കപ്പാറയിൽ ചേർന്ന പരിപാടി മുസ്ലിം ലീഗ് കർഷക സംഘം സംസ്ഥാന സമിതിയംഗം കെ. എം. അബ്ദുൽ കരിം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പിറവം മണ്ഡലം പ്രസിഡന്റ് എം.എം. ബഷീർ മദനി അധ്യക്ഷനായി. അസീസ് ചാലക്കൽ മുഖ്യപ്രഭാഷണം നടത്തി. കെ. എ .നൗഷാദ് കുന്നംകുളം, കെ.എ. ഫഹ്റുദ്ദീൻ, സി.ബി. ജമാലുദ്ദീൻ , അനസ് ആമ്പല്ലൂർ, പി.പി. യൂസുഫ്, വനിതാ ലീഗ് മണ്ഡലം ട്രഷറർ ഉമൈബാ അസീസ് തുടങ്ങിയവർ സംസാരിച്ചു.