
കാഞ്ഞിരമറ്റം:- അധികാരവികേജ്രീകരണത്തിന് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ സാഹചര്യത്തിൽ യു.ഡി.എഫ് ഭരണകാലത്ത് പഞ്ചായത്തീരാജിലുണ്ടായ വളർച്ചയും, ഇടത് പക്ഷഭരണകാലത്തുണ്ടായ തളർച്ചയും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യാണു് സംഗമം കാഞ്ഞിരമറ്റത്ത് സംഘടിപ്പിച്ചത്.ഈ മാസം പത്താംതിയതി കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗ് ജനപ്രതിനിധിസംഗമത്തിൻ്റെ പ്രചാരണവും സംഗമത്തിൻ്റെ ലക്ഷ്യങ്ങളിൽപ്പെട്ടതായിരുന്നു.
തൃക്കാക്കര മുനിസിപ്പൽ കൗൺസിലറും , എൽ.ജി.എം.എൽഎറണാകുളം ജില്ലാ ജനറൽ സെക്രട്ടറി യുമായ എ.എ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. എൽ.ജി.എം.എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ആബിദാ ഷരീഫ് സംഗമം ഉദ്ഘാടനം ചെയ്തു. എൽ.ജി.എം.എൽജില്ലാ പ്രസിഡണ്ട് എം.എം.ബഷീർമദനി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പിറവം മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ പി.പി. യൂസുഫ്, കെ.എ. നൗഷാദ്, പെൻഷനേഴ്സ് ലീഗ് പിറവം മണ്ഡലം പ്രസിഡണ്ട് കെ.എ. ഷൗക്കത്ത്, എസ്.ഇ.യു. കണയന്നൂർ താലൂക്ക് പ്രസിഡണ്ട് പി.എസ്. മുഹമ്മദ് ഉക്കാഷ്, വനിതാ ലീഗ് പിറവം മണ്ഡലം ജനറൽ സെക്രട്ടറി സഫ്ന ഉർഷിദ്, ഒ.എസ്.സി ജനറൽ സെക്രട്ടറി കെ.സി. മൃത്യുജ്ഞയൻ ,മുസ്ലിം ലീഗ് പിറവം മണ്ഡലം ജനറൽ സെക്രടറി അനസ് ആമ്പല്ലൂർ, എം. എസ്. എസ് ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് എം.എം.നാസർ എന്നിവർ സംസാരിച്ചു. എം.എസ്.എഫ്. ജില്ലാ വൈസ്പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ.എം. മുഹമ്മദ് ഹാരിസ് ലബ്ബ യെസംഗമത്തിൽ ആദരിച്ചു. എൽ.ജി.എം.എൽ സംസ്ഥാന വൈസ്പ്രസിഡണ്ട് ആ ബിദാ ഷരീഫ് ഹാരിസിനുള്ള ഉപഹാരവും, ജില്ലാ ജനറൽ സെക്രട്ടറി എ.എ. ഇബ്രാഹീം കുട്ടി ഹാരവും കൈമാറി.