മൂവാറ്റുപുഴയിൽ വ്യാപാരികൾ ഒരുക്കിയ ബസ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാർക്ക് ആശ്വാസമായി

കനത്ത മഴയും വെ യിലുമേറ്റ് ദുരിതത്തിൽ ആയ യാത്രക്കാർക്ക് താത്ക്കാലിക വെയിറ്റിങ് ഷെഡും വിശ്രമ കേ ന്ദ്രവും നിർമിച്ചു നൽകി മൂവാറ്റു പുഴ മർച്ചൻ്റ്സ് അസോസിയേഷൻ.

കച്ചേരിതാഴത്ത് കാവുംപടി റോഡിൽ നഗരസഭയ്ക്ക് മുന്നി ലെ ഗാന്ധി പ്രതിമയ്ക്ക് സമീപ മാണ് വെയിറ്റിങ് ഷെഡ് നിർമി ച്ചത്. ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് മഴയിലും വെ യിലിലും ഇവിടെ ദുരിതമനുഭവിച്ചു പോന്നത്. സ്‌കൂൾ കുട്ടികൾ അടക്കം ഇവിടെ നിന്നായി രുന്നു ബസ് കയറിയിരുന്നത്. താത്ക്കാലിക വെയിറ്റിങ് ഷെ ഡ് ഒരുക്കാൻ ആരും തയാറാവാ തെ വന്നതോടെയാണ് മർച്ചൻ സ് അസോസിയേഷൻ മുന്നോ ട്ട് വന്നതെന്ന് പ്രസിഡന്റ് അ ജ്‌മൽ ചക്കുങ്ങൽ പറഞ്ഞു. റോ ഡ് നിർമാണം പൂർത്തിയാകുംവ രെ ഷെഡ് നിലനിർത്താനാണ് തീരുമാനം.

 

നഗരവികസന നിർമാണ പ്ര വർത്തനങ്ങൾ മൂലം 350 ത്തിൽ വ്യാപാരികൾ കച്ചവടമി ല്ലാതെ ദുരിതത്തിൽ ആണ്. നിരവധി കടകളാണ് ഇതിനകം പു ട്ടിപ്പോയത്. ഒട്ടുമിക്ക കടകളും കച്ചവടമില്ലാതെ അടച്ചുപൂട്ടലി ന്റെ ന്റെ വക്കിലാണ്. വലിയ ദുരിത ത്തിനിടയിലാണ് വെയിറ്റിങ് ഷെഡ് നിർമിക്കാൻ മർച്ചന്റ്സ് അസോസിയേഷൻ പണം ക ണ്ടെത്തിയത്. അസോസിയേ ഷൻ ജനറൽ സെക്രട്ടറി കലൂർ ഗോപകുമാർ, ഭാരവാഹികളായ പി.യു. ഷംസുദ്ദീൻ, ബോബി നെ ല്ലിക്കൽ, പി.എം.ടി. ഫൈസൽ, വ നിത വിങ് ഭാരവാഹി ബിജി സ ജീവ്, സലാം എവറസ്‌റ്റ് തുടങ്ങി യവർ നേതൃത്വം നൽകി.