യാത്രയയപ്പ് നൽകി.

കാഞ്ഞിരമറ്റം:- ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ ഗവ: ആയൂർവ്വേദ ഡിസ്പെൻസറിയിൽ നിന്നും ദീർഘകാലത്തെ സേവന ശേഷം റിട്ടയർ ചെയ്ത പി.ടി.എം ഉദ്യോഗസ്ഥ ഒ.പി.ബീവിക്ക് പഞ്ചായത്തും, ആശുപത്രി ജീവനക്കാരും ചേർന്ന് സമുചിതമായ യാത്രയയപ്പ് നൽകി.

ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്നയോഗത്തിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ അധ്യക്ഷനായി. ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ ജലജാമണിയപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: നീതു ജോൺസൻ , ഡോക്ടർമാരായ കെ.ബി സന്ധ്യ മോൾ, അമൂല്യ മോൾ ബാബു , കെ. വി. ശിവജി, വി. ആർ. രമേശൻ, അബ്ദിജഷിബു, ആര്യ ശ്രീനിവാസൻ, ഒ.പി. ബീവി, ബി.എം. അഷ്റഫ്, ഒ.പി. നാസർ, ഒ. എൻ. ബീമ മോൾ തുടങ്ങിയവർ സംസാരിച്ചു.