റോഡുകളുടെ മറ്റും ശോച്യാവസ്ഥക്കെതിരെ നടക്കുന്ന സമരം തികച്ചും രാഷ്ട്രീയ പ്രേരിതം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്

 


‎ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്തിട്ടുള്ള എല്ലാ പദ്ധതികൾക്കും ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുള്ളതും 16/11/2024 തീയതിയിൽ ചേർന്ന ഡി.പി.സി യോഗത്തിൽ ഭേദഗതി ആവശ്യമുള്ള പദ്ധതികൾ സമർപ്പിച്ച് ആയതിനുള്ള അംഗീകാരവും ലഭിച്ചിട്ടുള്ളതുമാണ്. കുരിശുപള്ളി നടേമുറി റോഡ്, അംബേദ്‌കർ കോളനി റോഡ് എന്നീ റോഡുകളുടെ നവീകരണത്തിനായി യഥാക്രമം 12 ലക്ഷം, 13 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി പദ്ധതി ഏറ്റെടുത്ത് അംഗീകാരം ലഭിച്ച് ടെണ്ടർ നടപടികൾ സ്വീകരിച്ച് വരുന്നു. ജലജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് റോഡുകളിൽ പൈപ്പിട്ട് റോഡ് റീസ്ട്രക്ച്ചർ ചെയ്‌ത്‌ പൂർവ്വ സ്ഥിതിയിലാക്കേണ്ട ഉത്തരവാദിത്വം കേരള വാട്ടർ അതോറിറ്റിക്കാണ്. ആയത് നടന്നുകൊണ്ടിരിക്കുന്നു. ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെട്ട തെരുവ് വിളക്ക് പരിപാലനം എന്ന നടപ്പിലാക്കുന്നതിനായി 15 ലക്ഷം പദ്ധതി രൂപ അനുവദിച്ചിട്ടുള്ളതും ടെണ്ടർ നടപടിക്രമം പൂർത്തീകരിച്ചിട്ടുള്ളതുമാണ്. എന്നാൽ ടി പദ്ധതി ഒരു കോൺട്രാക്‌ടർ പോലും ഏറ്റെടുത്തിട്ടില്ലാത്ത നിലവിലുള്ളത്. ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ള സാഹചര്യമാണ് പദ്ധതികൾ നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും പഞ്ചായത്ത് കമ്മിറ്റി സ്വീകരിച്ചിട്ടുള്ളതാണ്. എന്നിരുന്നാലും  റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ നടക്കുന്ന സമരം തികച്ചും രാഷ്ട്രീയ പ്രേരിതം മാത്രമാണ്. വരാൻ പോകുന്ന പഞ്ചായത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ  മുന്നിൽക്കണ്ടുള്ള  രാഷ്ട്രീയ പ്രേത സമരം മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു