ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്കിന്റെ -19 ജനകീയ പദ്ധതിയായ വയോമിത്ര പെൻഷൻ വിതരണം തുടങ്ങി. 80 വയസ്സ് കഴിഞ്ഞ ആദ്യകാല മെമ്പർമാർക്ക് വർഷത്തിൽ 2000 രൂപ വച്ച് പെൻഷൻ നൽകുന്ന പദ്ധതിയാണ്
ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഭരണസമിതി അംഗം കെ പത്മകുമാർ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് ടി കെ മോഹനൻ ആദ്യകാല അംഗവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എൻ വി ഗോപാലന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗം സി കെ രാജേന്ദ്രൻ സ്വാഗതവും ബാങ്ക് സെക്രട്ടറി ബിപി സീന നന്ദിയും പറഞ്ഞു.
150 വർഷം പഴക്കമുള്ള കഴിഞ്ഞ 30 വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ ലാഭത്തിന്റെ ഒരു പങ്കും പൊതു നന്മ ഫണ്ടിന്റെ നിശ്ചിത വിഹിതവും എടുത്താണ് പെൻഷൻ പദ്ധതി നടപ്പാക്കുന്നത്.
80 വയസ്സ് കഴിഞ്ഞു ബാങ്കിന്റെ അംഗത്വം എടുത്തിട്ട് 30 വർഷം തികയുകയും ചെയ്യുന്ന ഏതൊരാൾക്കും വർഷത്തിൽ ഒരു തവണയായി 2000 രൂപ നൽകുന്നതാണ് പദ്ധതി.