വഴിയരികിൽ മാലിന്യം തള്ളിയവരെ പിടി കൂടി പിഴയടപ്പിച്ചു.

കാഞ്ഞിരമറ്റം :- ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ മലേപ്പള്ളിത്താഴത്ത് ചാക്കുകളിൽ മാലിന്യം നിറച്ച് വഴിയരികിൽ തള്ളിയവരെ കണ്ടെത്തി പതിനായിരം രൂപ പിഴയടപ്പിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ, വി.ഇ.ഒ കെ.ആർ രാജി , ഹരിത കർമ്മസേന അംഗങ്ങളായ ജിനി അനിൽകുമാർ, ഷൈലജ മണി എന്നിവർ അന്വേഷണത്തിനും, പരിശോധനക്കും നേതൃത്വം നൽകി.