വിലക്കയറ്റത്തിനെതിരെ വനിതകളുടെ പ്രതിഷേധം


അതിരൂക്ഷമായ വിലക്കയറ്റത്തിനും സപ്ലൈകോയിൽ അവശ്യസാധനങ്ങളുടെ സബ്സിഡി നിർത്തലാക്കിയതിലും പ്രതിഷേധിച്ച് വനിതകൾ അരയൻ കാവിലെ മാവേലി സ്‌റ്റോറി ന് മുന്നിൽ പ്രതിഷേധിച്ചു. മഹിളാ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം പ്രസിഡണ്ട് അനുവർഗീസ് അധ്യക്ഷത വഹിച്ച പ്രതിഷേധയോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി ഉൽഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ലീലാ ഗോപാലൻ, ബ്ലോക്ക് പ്രസിഡണ്ട് പുഷ്ക്കലഷണ്മുഖൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ, എന്നിവർ പ്രസംഗിച്ചു.