വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൽഡിഎഫ് ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരയങ്കാവിൽ പ്രതിഷേധ സായാഹ്നം കേരള കോൺഗ്രസ് (എം )സംസ്ഥാന സെക്രട്ടറി ശ്രീ ടോമി കെ തോമസ് ഉദ്ഘാടനം ചെയ്തു

തോട്ടറ പുഞ്ചയിൽ കൃഷി ഇറക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുക, ഓപ്പൺ സ്റ്റേജ് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുക, അരയങ്കാവ് മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൽഡിഎഫ് ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരയങ്കാവിൽ പ്രതിഷേധ സായാഹ്നം കേരള കോൺഗ്രസ് (എം )സംസ്ഥാന സെക്രട്ടറി ശ്രീ ടോമി കെ തോമസ് ഉദ്ഘാടനം ചെയ്തു. കെ പി ഷാജഹാൻ അധ്യക്ഷനായി, ടി കെ മോഹനൻ, രാജു തെക്കൻ, മിനി സോമൻ,കെജി രഞ്ജിത്ത്,, ഷൈലേഷ് കുമാർ, ബൈജു ചാക്കോ, അമൽ മാത്യു, ഹാഫില്‍ എന്നിവർ സംസാരിച്ചു