വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ മുളന്തുരുത്തി മേഖല കമ്മിറ്റി അനുശോചിച്ചു

മുളന്തുരുത്തി. കേരള രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം ചലനാത്മകമാക്കിയിരുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ മുളന്തുരുത്തി മേഖല കമ്മിറ്റി അനുശോചിച്ചു.

 

തികഞ്ഞ ജനകീയനും കറകളഞ്ഞ കമ്മ്യൂണിസ്റ്റും ആയിരുന്ന വിഎസ് അച്യുതാനന്ദൻ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ ആയും, പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും പ്രവർത്തിച്ച വിഎസ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ജനസ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു. അദ്ദേഹം ചെല്ലുന്ന ഇടങ്ങളിൽ എല്ലാം അദ്ദേഹത്തെ കാണാനും കേൾക്കാനും ജനങ്ങൾ തിക്കിത്തിരക്കിയിരുന്നത് ഇക്കാരണത്താൽ ആയിരുന്നു. വിഎസിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത് വലിയ നഷ്ടമാണ്. വി എസ്സിൻ്റെ ദീപ്തമായ സ്മരണകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് എന്നും പ്രചോദനം ആയിരിക്കും എന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ മേഖല പ്രസിഡണ്ട് സുഭാഷ് ടി ആർ അനുശോചന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു.

 

അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ സി ജോഷി, മേഖലാ സെക്രട്ടറി അനിൽ ആമ്പല്ലൂർ, ട്രഷറർ ഷിൻസ് കോട്ടയിൽ, ജില്ലാ കമ്മിറ്റി അംഗം റെജിൻ പി, മേഖലാ ജോ. സെക്രട്ടറി വിവേക്, വൈസ് പ്രസിഡണ്ട്മാരായ എം എസ് ഹമീദ് കുട്ടി, സാബു മലയിൽ, പി ആർ പുഷ്പാംഗദൻ, ജില്ലാ കമ്മിറ്റി അംഗം ദിനു മുളന്തുരുത്തി, മേഖലാ കമ്മിറ്റി അംഗങ്ങളായ ബിനിഷ്, അനീഷ്, പ്രമോദ് അഖിൽ, ലക്ഷ്മി ഷിബു തുടങ്ങിയവർ അനുശോചന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.