വ്യാപാരി വ്യവസായി ഏകോപന സമിതി അരയൻകാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാര ദിനം  ആഘോഷിച്ചു

ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി അരയൻകാവ് യൂണിറ്റിൽ രാവിലെ 9. 30 ന് യൂണിറ്റ് പ്രസിഡണ്ട് ശ്രീ ടോമി പറമ്പടിയിൽ പതാക ഉയർത്തുകയും മെമ്പർ മാരോട്  സംഘടനാ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു.  വനിതാ വിങ്ങ് പ്രസിഡണ്ട് രമ,യൂത്ത് വിങ്ങ് പ്രസിഡണ്ട് അനസ്  ഗ്രാൻഡ്   തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മാതൃസംഘടനയുടെയും വനിതാ വിങ്ങിന്റെയും യൂത്ത് വിങ്ങിന്റെയും മെമ്പർമാരുടെ എല്ലാവരുടെയും സാന്നിധ്യം ഈ ചടങ്ങിന് പകിട്ടേകി. ജനറൽ സെക്രട്ടറി തങ്കച്ചൻ തനിമ സ്വാഗതാവും ട്രഷറർ ബൈജു എഴുപറയിൽ നന്ദിയും അറിയിച്ചു.