
‘അരയൻകാവിലെ ‘ റോഡ് സുരക്ഷ,; പരാതി* സിഎം വിത്ത്മീയിൽ* അതിവേഗം പരഹരിച്ചതിൽ നന്ദി രേഖപ്പെടുത്തിനാട്ടുകാർ’ .. ……………………വളരെഗതാഗത തിരക്കേറിയ അരയൻകാവ് ടൗണിലെ സീബ്രാ ലൈനുകൾ മാഞ്ഞുപോയിട്ട് വളരെ നാളുകളായി. ഇതുമൂലം കാൽ നടയാത്രികാർ അപകടത്തിൽ പെടുന്നത് പതിവാണ്. രണ്ടാഴ്ച മുൻപ് അരയൻകാവ് ടൗൺ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് വിനിൽ കുമാർ സി എം വിത്ത് മീ പരിപാടിയിലേക്ക് രണ്ടാഴ്ച മുൻപ് പരാതി വിളിച്ചറിയിച്ചതിൻ്റെ തുടർനടപടിയായി പിറ്റെ ദിവസം തന്നെ മുളന്തുരുത്തി റോഡ് സ് വിഭാഗം അസി എഞ്ചിനിയർ റോഡ് പരിശോധിക്കുകയും ഉടൻതന്നെ അരയൻ കാവ്കവലയിൽ ഉണ്ടായിരുന്ന ഏതാനും കുഴികൾ അടപ്പിക്കുകയും, സീബ്രാ ലൈനുകൾ മഴ കഴിഞ്ഞ ശേഷം ഉടൻ തന്നെ വരക്കുമെന്ന് അസോസിയേഷൻ ഭാരവാ ഹികൾക്ക് ഉറപ്പുനൽകുകയും ചെയ്തു. പ്രസ്തുത ഉറപ്പ് പാലിച്ചു കൊണ്ട് കഴിഞ്ഞ ദിവസം അരയൻകാവ് ടൗൺ ഭാഗത്തെ അഞ്ച് സ്ഥലങ്ങളിൽ റോഡ് സുരക്ഷ ക്കുള്ള പ്രവർത്തികൾ ആരംഭിച്ചത്. സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിനുള്ള വരകൾക്കുള്ള പ്രവർത്തി അതിവേഗം പൂർത്തിയാക്കി കാൽ നടക്കാരുടെ . അപടകടത്തിൻ്റെ തലവര മാറ്റിയതിൽ അതീവ സന്തോഷത്തിലാണ് ഈ നാട്ടുകാർ.