സ്ത്രീ വിരുദ്ധ അശ്ലീല പ്രസ്താവന നടത്തിയ ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ ടി കെ പ്രഭാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുക , നിയമനടപടി സ്വീകരിക്കുക – അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ശ്രീ കെ കെ രാജേഷിന്റെ ഒപ്പം പ്രവർത്തിച്ച പരിചയത്തിൽ നിന്നും തന്റെ അനുഭവങ്ങൾ കഴിഞ്ഞദിവസം സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഴിഞ്ഞം പോർട്ട് എംഡി ശ്രീമതി ദിവ്യ എസ് അയ്യരെ സ്ത്രീത്വത്തിന് നിരക്കാത്ത അശ്ലീല പരാമർശങ്ങൾ കൊണ്ട് അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് ടി കെ പ്രഭാകരനെതിരെ മാതൃകാപരമായ നടപടി കോൺഗ്രസ് പാർട്ടി സ്വീകരിക്കണമെന്ന് മഹിളാ അസോസിയേഷൻ ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു പൊതുസമൂഹം അറപ്പോടും വെറുപ്പോടും കാണുന്ന ഭാഷയിൽ പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വ്യക്തി കോൺഗ്രസിന്റെ ജില്ലാ നേതാവാണ് എന്ന് പറയാൻ ഒരു നാണക്കേടും ഇല്ലാത്ത അവസ്ഥയാണിന്ന്. ആ പാർട്ടി നേതാക്കന്മാർ ഓരോരുത്തരായി സ്ത്രീവിരുദ്ധ പരാമർശങ്ങളിലും സ്ത്രീ പീഡനങ്ങളിലും പ്രതിയായി നിൽക്കുമ്പോൾ അണിയായ താഴെക്കിടയിൽ ഉള്ളവർ ഇങ്ങനെയൊക്കെ ചെയ്താൽ ആണ് താനും നേതാവാകൂ എന്നാണ് ധരിച്ചുവച്ചിരിക്കുന്നതെന്ന് കരുതേണ്ടിവരും. പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയാത്ത പക്ഷം ശക്തമായ നടപടികളുമായി മഹിളാ അസോസിയേഷൻ മുന്നോട്ടുപോകും പ്രഭാകരനെ അടിയന്തരമായി കോൺഗ്രസിൽ നിന്നും നീക്കം ചെയ്യണമെന്നും സൈബർ വകുപ്പുകളിൽ പെടുത്തി അയാൾക്കെതിരെ ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കണമെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെടുന്നു