**
ആമ്പലൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് 69 നമ്പർ അംഗൻവാടിയിലെ പ്രവേശനോത്സവത്തിന്റെ ഭാഗമായി മുഴുവൻ കുട്ടികളെയും അംഗൻവാടി ഉൾപ്പെടുന്ന പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ ആയ പ്ലാപ്പിള്ളി റസിഡൻസ് അസോസിയേഷൻ ഗിഫ്റ്റ് ബാഗുകൾ നൽകി സ്വീകരിച്ചു. കുട്ടികൾക്ക് വിശ്രമിക്കാനുള്ള ബേബി ബെഡും അംഗനവാടിക്ക് നൽകി. തൊട്ടുമുൻപ് ദിവസം നടന്ന കഴിഞ്ഞവർഷത്തെ വിദ്യാർത്ഥികളുടെ സെന്റ് ഓഫ് ദിവസവും മുഴുവൻ കുട്ടികൾക്കും സമ്മാനപ്പൊതികൾ നൽകിയാണ് അസോസിയേഷൻ യാത്രയാക്കിയത്. അങ്കണവാടിയുടെ തുടർ പ്രവർത്തനങ്ങളിലും സാധ്യമായ എല്ലാ സഹായസഹകരണങ്ങൾ ഉണ്ടാകുമെന്ന് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ. ജോർജ് പിജെ അറിയിച്ചു.