അക്കരപ്പാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി ഇന്നലെ അർദ്ധരാത്രി മോഷ്ടാക്കൾ കുത്തിത്തുറന്ന് മോഷണം നടത്തിയത്. മഴയുടെ പശ്ചാത്തലത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങിയിരുന്നതിനാൽ അതിൻറെ മറവിൽ മോഷ്ടാക്കൾ മോഷണം നടത്തുകയാണ് ഉണ്ടായിരുന്നത്… ക്ഷേത്രത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിപ്പൊളിക്കുകയും അത് അവിടെ നിന്ന് എടുത്തുകൊണ്ട് തൊട്ടടുത്തുള്ള കടയുടെ ഷട്ടറിന് കീഴിൽ കൊണ്ട് വയ്ക്കുകയും ചെയ്തതിനുശേഷം ആണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്… തുടർന്ന് രാവിലെ തന്നെ ക്ഷേത്രത്തിൽനിന്ന് വൈക്കം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്..CCTV കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
#akkarapadom #kottayam #vaikom #vaikompolice #police