അനുമോദനം സംഘടിപ്പിച്ചു

മൈസൂരിൽ വച്ച് നടത്തി എൻഎസ്എസ് നാഷണൽ ഇൻറഗ്രേഷൻ ക്യാമ്പിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സെൻ്റ് ഇഗ്നേഷ്യസ് എച്ച്.എസ്.എസ്.എൻഎസ്എസ് വോളൻ്റിയർ ലീഡർ സന്ദേശ് ഛേത്രിയെ അനുമോദിച്ചു. പി.ടി.എ. പ്രസിഡൻ്റ് ശ്രീ കെ.എ.റഫീഖ് അധ്യക്ഷനായ യോഗത്തിൽ സ്കൂൾ പ്രിൻസിപ്പാൾ സിമി സേറ മാത്യൂസ് സ്വാഗതം ആശംസിച്ചു. പിറവം ക്ലസ്റ്റർ കൺവീനർ ഡോ. ഷാജി വർഗീസും പി.ടി.എ പ്രസിഡൻ്റ് റഫീഖ് കെ.എയും ചേർന്ന് മെമൻ്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. രണ്ടാം വർഷ വോളൻ്റിയേഴ്സായ നിയുക്ത അരുണും അഥീന അനിൽകുമാറും, പി.ടി.എ മെമ്പർമാരായ മിനി ജോയ് , രജീല, റംലത്ത് എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽഎൻഎസ്എസ് പി ഒ രശ്മി സി ആർ നന്ദി അറിയിച്ചു.